മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ലീഗിന്റെ സംഭാവന വലുത് -അഹമ്മദ് കബീര്‍ എം.എല്‍.എ

Posted on: 12 Sep 2015മൂവാറ്റുപുഴ: കേരളത്തില്‍ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഗുണകരമായ രാഷ്ട്രീയ ദ്രുവീകരണം സൃഷ്ടിക്കാന്‍ മുസ്ലിം ലീഗ് വലിയ പങ്ക് വഹിച്ചെന്ന് മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. പറഞ്ഞു. ലീഗ് രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിച്ചത് സമുദായ സൗഹൃദം നിലനിര്‍ത്തിക്കൊണ്ടാണെന്നും കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സമവാക്യം തകരാന്‍ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഹിന്ദു സമൂഹം കാത്തുസൂക്ഷിക്കുന്ന ജാഗ്രത കൊണ്ടാണ് കേരളത്തില്‍ സംഘപരിവാര്‍ ശക്തികളുടെ അജണ്ടകള്‍ നടപ്പിലാകാത്തതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എ. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് എം.പി. അബ്ദുള്‍ ഖാദര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുള്‍ മജീദ്, യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സിയാദ് ഇടുക്കി, എം.എം. സീതി, പി.എസ്. സൈനുദ്ദീന്‍, പി.എ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
ഇ മെയില്‍ ചിത്രം

More Citizen News - Ernakulam