തെക്കേത്തുരുത്ത് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
Posted on: 12 Sep 2015
പറവൂര്‍: ഗോതുരുത്ത് തെക്കേത്തുരുത്ത് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹ തിരുനാള്‍ തുടങ്ങി.
കോട്ടപ്പുറം മെത്രാന് ഡോ. ജോസഫ് കാരിക്കശേരിയുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ടൈറ്റസ് കാരിക്കശേരി മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ഫ്രാന്സന് കുരിശിങ്കല്‍ വചനസന്ദേശം നല്‍കും.
ഞായറാഴ്ചയാണ് തിരുനാള്‍. രാവിലെ 10.30ന് ഫാ. ലിബിന് വലിയ വീട്ടിലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി. ഫാ. സജീഷ് പുതിയവീട്ടില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ചസദ്യയും. വൈകീട്ട് ആറിന് രൂപം എടുത്തുവയ്ക്കല്. 6.30ന് കലാസന്ധ്യ.