റോഡുപണിയിലെ അപാകം: ഉത്തരവാദിയല്ലെന്ന് കെ.എം.ആര്‍.എല്‍.

Posted on: 12 Sep 2015കൊച്ചി: മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ റോഡ് കൃത്യമായി നന്നാക്കാത്തതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് കെ.എം.ആര്‍.എല്‍. വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഉന്നത നിലവാരത്തിലുള്ള ടാറിങ് ഇവിടെ നടത്തിയിട്ടുണ്ടെന്നും അവര്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.
ഡി.എം.ആര്‍.സി.യുമായുള്ള വ്യവസ്ഥകള്‍ അനുസരിച്ച് എല്‍ ആന്‍ഡ് ടി, സോമ തുടങ്ങിയ സിവില്‍ കരാറുകാര്‍ക്കാണ് മെട്രോ നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ചുമതല. എന്നാല്‍, ഇവര്‍ ഇതില്‍ പരാജയപ്പെട്ടതായി കെ.എം.ആര്‍.എല്‍. കുറ്റപ്പെടുത്തി.
ഡി.എം.ആര്‍.സി.യുമായി ഇവര്‍ ഒപ്പിട്ട അടിസ്ഥാന കരാര്‍ ലംഘിച്ചതില്‍ ഇടപെടാന്‍ കെ.എം.ആര്‍.എല്ലിന് സാധിക്കില്ല. എന്നിട്ടും റോഡ് നന്നാക്കണമെന്ന് ഡി.എം.ആര്‍.സി.യെ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

More Citizen News - Ernakulam