വൃക്കകള്‍ തകരാറിലായ സൗമ്യയ്ക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌

Posted on: 12 Sep 2015വരാപ്പുഴ: കാരുണ്യപ്രവര്‍ത്തനങ്ങളിലുടെ കുനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മാതൃകയാകുന്നു.
. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനി കൂടിയായ ഇരു വൃക്കകളും തകരാറിലായ സൗമ്യക്ക് ഡയാലിസിസിനുള്ള പണം സ്വരൂപിച്ചാണ് ഇക്കുറി കുട്ടിപ്പോലീസ് മാതൃകയായത്
സ്‌കൂളില്‍ നടന്ന ചടങ്ങില്‍വച്ച് തുക സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണി ചെറിയകടവിലിന് കൈമാറി. തുക സൗമ്യയുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുമെന്ന് സ്‌കൂള്‍ പ്രധാനാദ്ധ്യാപിക നാസ് മാനുവല്‍ പറഞ്ഞു. സിപിഒ മാരായ ഫ്രാന്‍സിസ് വടശ്ശേരി, ശോഭ തോമസ്, അധ്യാപകരായ സോണിയ പാപ്പച്ചന്‍, കെ.ജെ ഷീല, ജെസ്സി ഫ്രെഡി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam