ചരിയംതുരുത്ത് പള്ളിയില്‍ തിരുനാള്‍

Posted on: 12 Sep 2015



വരാപ്പുഴ: ചരിയംതുരുത്ത് പള്ളിയില്‍ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും. വൈകീട്ട് 5ന് നടക്കുന്ന കൊടിയേറ്റ ചടങ്ങുകള്‍ക്ക് ഫാ. പോള്‍ തുണ്ടയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് തിരുനാള്‍ ദിവ്യബലിയും കാഴ്ച സമര്‍പ്പണവും, കുടുംബ യൂണിറ്റുകളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.
തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെയും വൈകീട്ടും നടക്കുന്ന ദിവ്യബലിക്ക് ഫാ. ക്ലൂമന്റ് വള്ളുവശ്ശേരി, ഫാ. ജോസഫ് ബിനു പണ്ടാരപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

More Citizen News - Ernakulam