വൈപ്പിന്‍ചേരി കോളനിയില്‍ അങ്കണവാടി തുടങ്ങി
Posted on: 12 Sep 2015
പറവൂര്‍: ഏഴിക്കര ഗ്രാമ പഞ്ചായത്ത് നന്ത്യാട്ടുകുന്നം വൈപ്പിന്‍ചേരി കോളനിയില്‍ പണിതീര്‍ത്ത അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വി.ഡി. സതീശന് എംഎല്‍എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമാ ശിവശങ്കരന് അധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സി.എം. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് പി. പത്മകുമാരി, കെ.പി. വിശ്വനാഥന്, വി.കെ. സജീവ്, സീന സജീവ്, കെ. എസ്. ബിനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെയും ഏഴിക്കര പഞ്ചായത്തിന്റെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം പണിതീര്‍ത്തത്.