'ഷഷ്ഠിജ്വാല'യ്ക്ക് 19ന് തിരിതെളിയും
Posted on: 12 Sep 2015
കരുമാല്ലൂര്‍: മുതിര്‍ന്നവര്‍ക്കായി യു.സി. കോളേജ് ആസ്ഥാനമായി പ്രവര്ത്തുക്കന്ന 'ദി എല്‍ഡേഴ്സ് അസോസിയേഷന്' സംഘടിപ്പിക്കുന്ന 'ഷഷ്ഠിജ്വാല' എന്ന സാംസ്കാരിക പരിപാടി 19, 20 തീയതികളില്‍ നടക്കും. യു.സി. കോളേജ് വി.എം.എ. ഹാളിലാണ് പരിപാടി നടക്കുന്നത്. 19ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും.
20ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. കലാഭവന്‍ മണി മുഖ്യാതിഥിയാകും.
കഥ, കവിത, ഉപന്യാസം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9947071268 എന്ന നമ്പറില്‍ ബന്ധപ്പെടണം.