പറവൂര്‍ മുനിസിപ്പല്‍ കവലയില്‍ ബസ് കാത്തുനില്‍പ്പ് കേന്ദ്രം വേണം
Posted on: 12 Sep 2015
പറവൂര്‍: തിരക്കേറിയ പറവൂര്‍ മുനിസിപ്പല്‍ കവലയില്‍ ബസ് കാത്തുനില്‍പ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യം.
ചെറായി, വൈപ്പിന്‍, എറണാകുളം ഭാഗത്തേക്കുള്ളവര്‍ ബസ് കാത്തുനില്ക്കുന്ന സ്റ്റോപ്പിലാണ് കാത്തുനില്‍പ്പ് കേന്ദ്രം നഗരസഭ പണിയണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ ഇവിടെ കടത്തിണ്ണയിലും വെയിലത്തുമാണ് ബസ് കാത്തുനില്‍ക്കുന്നത്. നേരത്തെ നഗരസഭ ഇവിടെ ഒരു ബസ് ഷെല്‍ട്ടര്‍ പണി തീര്‍ത്തിരുന്നു. ഏതോ വാഹനം ഇടിച്ച് ഇത് തകര്‍ന്നുപോയതിനു ശേഷം പിന്നീട് അത് പുതുക്കിപ്പണിതില്ല.
യാത്രക്കാര്‍ക്ക് മഴയും വെയിലും കൊണ്ടുനില്ക്കേണ്ട അവസ്ഥയാണുള്ളത്. റോഡില്‍ തെക്കുഭാഗത്ത് ഗവ. സ്കൂളിനു സമീപം ബസ് കാത്തുനില്‍പ്പ് കേന്ദ്രം പണിതീര്ക്കണമെന്നാണ് ആവശ്യം.