കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Posted on: 12 Sep 2015
പറവൂര്‍: ബൈക്കില്‍ കഞ്ചാവു പൊതികളുമായി പോവുകയായിരുന്ന രണ്ടു പേര് എക്സൈസ് സംഘത്തിന്റെ പിടിയിലായി.
തത്തപ്പിള്ളി ആണ്ടലാട്ട് രാകേഷ് (23), വാഴക്കാല വിഷ്ണുലാല്‍ (21) എന്നിവരെയാണ് പറവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ജയപ്രകാശും സംഘവും പിടികൂടിയത്. ഇവരില്‍ നിന്നും നാലു പൊതി കഞ്ചുവും കണ്ടെടുത്തു.
ബൈക്കിന്റെ ടൂള്‍ ബോക്സിലും ഷര്‍ട്ടിന്റെ പോക്കറ്റിലുമാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്.