ഹിന്ദു ഐക്യവേദിയുടെ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചു
Posted on: 12 Sep 2015
കരുമാല്ലൂര്‍: കണ്ണൂരില്‍ ശ്രീനാരായണഗുരുവിനെ നിന്ദിച്ചവര്‍ക്കെതിരെ കരുമാല്ലൂരില്‍ ഹിന്ദു ഐക്യവേദി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതി കരുമാല്ലൂര്‍ ചെട്ടിക്കാട് അങ്കണവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് നശിപ്പിക്കപ്പെട്ടത്
. കഴിഞ്ഞ രാത്രി ബോര്‍ഡ് കത്തിയുപയോഗിച്ച് കീറിയ അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് മേഖലാ ജനറല്‍ സെക്രട്ടറി ഷിബു തൈത്തറ ആലങ്ങാട് പോലീസില്‍ പരാതി നല്കി.