എറണാകുളം - ചെന്നൈ സെക്ടറില്‍ പ്രത്യേക തീവണ്ടി

Posted on: 12 Sep 2015കൊച്ചി: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ ചൈന്നെ - എറണാകുളം സെക്ടറില്‍ ഒരു ജോടി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ എക്‌സ്​പ്രസ് ട്രെയിനുകള്‍ അനുവദിക്കും. 16ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് ട്രെയിന്‍ നമ്പര്‍ 06084 വൈകീട്ട് 6.15ന് പുറപ്പെടും. 17ന് രാവിലെ 6.15ന് തീവണ്ടി എറണാകുളം ജംഗ്ഷനില്‍ എത്തി ചേരും. അതേ ദിവസം വൈകീട്ട് 7ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 7.15ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. ഒരു 2 എസി, രണ്ട് 3 എസി, 12 സ്ലീപ്പര്‍ ക്ലാസ്, 2 ജനറല്‍ കമ്പാര്‍ട്ടുമെന്റുകളായിരിക്കും പ്രത്യേക തീവണ്ടിക്ക് ഉണ്ടാകുക. എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍ , പാലക്കാട് , കോയമ്പത്തൂര്‍ , തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കാട്പാടി, ആര്‍ക്കോണം, പെരമ്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

More Citizen News - Ernakulam