തോട്ടം തൊഴിലാളികളുടെ സമരം: കോടികളുടെ നഷ്ടം - കെ.ഡി.എച്ച്.പി.
Posted on: 12 Sep 2015
കൊച്ചി: മൂന്നാറിലെ കെ.ഡി.എച്ച്.പി. തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലിക്കെത്താത്തത് കാരണം നുള്ളാന്‍ പാകമായ കൊളുന്തുകള്ക്ക് നാശം സംഭവിക്കുകയും അതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഉണ്ടായിരിക്കുകയാണെന്ന് കെ.ഡി.എച്ച്.പി.
2015 മാര്‍ച്ച് 31ന് സമാപിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 5.02 കോടി രൂപയായിരുന്നു. അതിന് മുന്നത്തെ വര്‍ഷത്തെ 15.55 കോടി രൂപയുടെ സ്ഥാനത്താണ് 68 ശതമാനത്തിന്റെ ഇടിവ്. തേയിലയുടെ വിലയിലുണ്ടായ വന്‍ തകര്‍ച്ചയാണ് കാരണം. ലാഭത്തിലുണ്ടായ ഇടിവ് കാരണം ചട്ടപ്രകാരം 8.33% ബോണസാണ് നല്‍കേണ്ടിയിരുന്നത്. തൊഴിലാളികളോടുള്ള പ്രതിബദ്ധത ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് കമ്പനി ആഗസ്ത് 24ന് 10% ബോണസ് പ്രഖ്യാപിച്ചു. 25ന് തന്നെ ഈ ബോണസ് വിതരണം ചെയ്യാന്‍ കമ്പനി ശ്രമിച്ചെങ്കിലും ഭൂരിഭാഗം തൊഴിലാളികളും സ്വീകരിക്കാന്‍ തയ്യാറായില്ല. അവരുടെ ആവശ്യം 20% ബോണസായിരുന്നു.
തുടര്‍ന്ന് ആഗസ്ത് 26 മുതല്‍ കമ്പനിയിലെ വിവിധ ഡിവിഷനുകള്‍ മെല്ലെപ്പോക്ക് സമരത്തിലേക്ക് നീങ്ങി. ബോണസ് വിഷയത്തില്‍ അംഗീകൃത യൂണിയനുകളുമായി കമ്പനി ചര്‍ച്ച തുടരുന്നതിനിടെയാണ് 7 മുതല്‍ തൊഴിലാളികള്‍ പണിമുടക്കി റോഡ് ഉപരോധിക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു.