കൊച്ചി കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് നിരാഹാരത്തിന്
Posted on: 12 Sep 2015
കൊച്ചി: കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബും സി.പി.ഐ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഷക്കീറും കോര്പ്പറേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്നു. തിങ്കളാഴ്ച 10ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്യും. 12, 13 തീയതികളില്‍ നഗരസഭാ ഡിവിഷനുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും.
നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓരോ ഡിവിഷനുകളില്‍ നിന്നുമുളള എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തും.
ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മേയര്‍, സെക്രട്ടറി, കരാറുകാര്‍ എന്നിവരെ പ്രതിചേര്‍ക്കുക, ബദല്‍ യാത്രാ സംവിധാനമുണ്ടാക്കുക, മതിയായ നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.