ടൂ വീലര്‍-കന്പ്യൂട്ടര്‍ വായ്പാ വിതരണ മേള സംഘടിപ്പിച്ചു

Posted on: 12 Sep 2015



പെരുമ്പാവൂര്‍: ഒക്കല്‍ സഹകരണ ബാങ്ക് അംഗങ്ങള്‍ക്കായി ടൂവീലര്‍-കമ്പ്യൂട്ടര്‍ വായ്പാ വിതരണ മേള സംഘടിപ്പിച്ചു. സാജു പോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 64 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്.
പ്രസിഡന്റ് കെ.ഡി. ഷാജിയുടെ അധ്യക്ഷതയില്‍ എ.ആര്‍. ജോണ്‍ സക്കറിയ, വാമനന്‍ നമ്പൂതിരി, പി.ഡി. ശ്രീമോന്‍, ടി.എസ്. അഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam