കോണ്‍ഗ്രസ് മണ്ഡലം പദയാത്ര ഇന്ന്
Posted on: 12 Sep 2015
പോത്താനിക്കാട്: കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന പദയാത്ര ശനിയാഴ്ച 9ന് ചാത്തമറ്റം പാറേപ്പടിയില്‍ ആരംഭിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം കടവൂരില്‍ 5ന് ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷെജി ജേക്കബ് ജാഥ നയിക്കും.
പോത്താനിക്കാട്: കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റി നടത്തുന്ന പദയാത്ര ശനിയാഴ്ച 9ന് പറമ്പഞ്ചേരിയില്‍ ആരംഭിക്കും. ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം പോത്താനിക്കാട് ടൗണില്‍ 5ന് മുന്‍ എം.പി കെ.പി. ധനപാലന് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എന്‍.എം. ജോസഫ് ജാഥ നയിക്കും.