കുടുംബശ്രീ വാര്‍ഷികവും സ്കോളര്‍ഷിപ്പ് വിതരണവും
Posted on: 12 Sep 2015
മൂവാറ്റുപുഴ: നഗരസഭാ കുടുംബശ്രീ വാര്‍ഷികാഘോഷവും അയല്‍ക്കൂട്ട അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും ചെയര്മാന് യു.ആര്. ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നിഷ അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ മിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍ അസ്സീസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്സണ്‍ ആനീസ് ബാബുരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.ജി. അനില്‍കുമാര്‍, ഷൈലജ പ്രഭാകരന്, ടി.എന്‍. സന്തോഷ്, സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി ആര്.പി. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
നഗരത്തിലെ കൃഷിക്കുപയുക്തമായ ഭൂമി തരിശ്ശായി കിടക്കുന്നത് സ്ഥല ഉടമയുമായി ചര്‍ച്ചചെയ്ത് ജൈവ കൃഷി ആരംഭിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.