കോഴിക്കുഞ്ഞ് വിതരണോദ്ഘാടനം

Posted on: 12 Sep 2015



കോതമംഗലം: പിണ്ടിമന മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്‌കൂളിലെ അമ്പത് കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ജോയി നടത്തി. വര്‍ഗീസ് ജോസഫ്, ജോസ് മത്തായി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam