ആദിവാസി കുടികളില്‍ ലൈബ്രറി: ഉദ്ഘാടനം നാളെ

Posted on: 12 Sep 2015



കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ വിജ്ഞാനത്തിന്റെ വെളിച്ചവുമായി ട്രൈബല്‍ ലൈബ്രറി ആരംഭിക്കുന്നു. തലവച്ചപാറ, വെള്ളാരംകുത്ത് ആദിവാസി കുടികളിലാണ് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ ലൈബ്രറികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഞായറാഴ്ച രാവിലെ 10ന് വെള്ളാരംകുത്തിലും ഉച്ചയ്ക്ക് 1ന് തലവച്ചപാറയിലും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ ലൈബ്രറികളുടെ ഉദ്ഘാടനം നടത്തും. ഗ്രന്ഥലോകം പത്രാധിപര്‍ എസ്.രമേശന്‍ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.രാമചന്ദ്രന്‍ അംഗത്വ വിതരണം നടത്തും.

More Citizen News - Ernakulam