അങ്കണവാടി ശിലാസ്ഥാപനം

Posted on: 12 Sep 2015കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഇഞ്ചൂര്‍ അങ്കണവാടിയുടെ പുതിയ മന്ദിരത്തിന് ശിലയിട്ടു. വര്‍ഷങ്ങളായി വാടക ക്കെട്ടിടത്തില്‍ സൗകര്യക്കുറവില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് വേണ്ടി പ്രദേശവാസികളായ കരിങ്ങാട്ടില്‍ ചാക്കോ, മത്തായി എന്നീ സഹോദരങ്ങളാണ് മൂന്ന് സെന്റ് സ്ഥലം ദാനമായി നല്‍കിയത്.
പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് അങ്കണവാടിക്ക് കെട്ടിടം പണിയാന്‍ ഫണ്ട് നല്‍കുന്നത്. പുതിയ മന്ദരിത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷയായി.
എം.എസ്. ബെന്നി, ബിന്ദു ശശി, സാന്റി ചാക്കോ, കെ.പി. മത്തായി, കെ.ജി. ഉഷ, ബിന്ദു ജേക്കബ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam