കടുങ്ങല്ലൂര്‍ ബാങ്കില്‍ മരണാനന്തര സഹായനിധി തുടങ്ങി

Posted on: 12 Sep 2015



കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ ബാങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കാല്‍വെയ്പ് നടത്തുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് മരണാനന്തര സഹായനിധി പ്രവര്‍ത്തനം തുടങ്ങി. 250 രൂപയടച്ച് പദ്ധതിയിലേക്ക് പ്രവേശനം നേടുന്ന ബാങ്ക് അംഗത്തിന് മരണാനന്തര സഹായം ലഭിക്കും. . ആദ്യ അപേക്ഷ പ്രസിഡന്റ് അഡ്വ. മനോജ് വാസുവിന് നല്‍കിക്കൊണ്ട് സംസ്ഥാന ആഭ്യന്തരസുരക്ഷ അന്വേഷണവിഭാഗം എസ്.പി. എ.അനില്‍കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സെക്രട്ടറി എന്‍.സന്തോഷ്‌കുമാര്‍, കെ.എന്‍.ചന്ദ്രശേഖരന്‍ നായര്‍, പി.എ.അബൂബക്കര്‍, പി.എ.ഇസ്മയില്‍, ബി.രാധാമണി, ഷൈബി ഡാമിയന്‍, ഷീജ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam