പ്രീപ്രൈമറി കുട്ടികള്‍ക്കായി വളയന്‍ചിറങ്ങര സ്കൂളിന്റെ സ്വന്തം പാഠപുസ്തകം 'മഴത്തുള്ളികള്‍'
Posted on: 12 Sep 2015
പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഗവ. എല്‍.പി. സ്കൂളില്‍ പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎ യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാഠപുസ്തകം 'മഴത്തുള്ളികള്‍' പ്രകാശനം ചെയ്തു. ബാലസാഹിത്യകാരന്‍ പ്രൊഫ. എസ്. ശിവദാസ് പ്രകാശനം നിര്‍വഹിച്ചു. പുസ്തകത്തിനായി ചിത്രങ്ങള്‍ വരച്ച സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ െഎശ്വര്യ ലക്ഷ്മിയെ സമ്മേളനത്തില്‍ അനുമോദിച്ചു. സ്കൂളിലെ അക്കാദമിക് കമ്മിറ്റിയുെട നേതൃത്വത്തിലാണ് 35 പേജുള്ള പുസ്തകം തയ്യാറാക്കിയത്.
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്റെ അധ്യക്ഷതയില്‍ സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസന്ന രാധാകൃഷ്ണന്, അജിതാ ഷാജി, എ.ഇ.ഒ. പ്രസന്നകുമാരി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എന്‍.പി. അജയകുമാര്‍, സി. രാജി തുടങ്ങിയവര്‍ പങ്കെടുത്തു.