എറണാകുളം ലോ കോളേജില്‍ സെന്റര്‍ ഫോര്‍ ലോ ഗവേണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ്

Posted on: 12 Sep 2015



കൊച്ചി: എറണാകുളം ഗവ. ലോ കോളേജില്‍ സെന്റര്‍ ഫോര്‍ ലോ ഗവേണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ് പ്രവര്‍ത്തനമാരംഭിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ബിജുകുമാര്‍, സെന്റര്‍ ഡയറക്ടര്‍ ഡോ. ഗിരിശങ്കര്‍, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു. 'മീറ്റ് ദ പ്രൊഫസര്‍' പരിപാടിയില്‍ നുവാല്‍സ് മുന്‍ വി.സി ഡോ. എന്‍. കെ. ജയകുമാറുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു.

More Citizen News - Ernakulam