കൂവപ്പടി പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: 12 Sep 2015പെരുമ്പാവൂര്‍: നവീകരിച്ച കൂവപ്പടി പഞ്ചായത്ത് ഓഫീസ് മന്ദിരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ അനാവരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സാജു പോള്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി. തങ്കച്ചന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി െചയര്‍മാന്‍ ബാബു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ്, പഞ്ചായത്ത് ഡെപ്യൂട്ടി !ഡയറക്ടര്‍ കെ. അര്‍ജുനന്‍, ജോജോ മാത്യു, വനജ ബാലകൃഷ്ണന്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, എം.വി. െഡാമനിങ്കോസ്, ഷൈജി ജോയി, മായ കൃഷ്ണകുമാര്‍, േമരിഗീതാ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam