മാതൃഭൂമി -വിന്‍കോസ് ഓണപ്പൂക്കളമത്സരം: വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Posted on: 12 Sep 2015കൂത്താട്ടുകുളം: മാതൃഭൂമിയും വിന്‍കോസ് കറിപൗഡറും നടത്തിയ ഓണപ്പൂക്കളമത്സരം വിജയികള്‍ക്ക് ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിന്‍കോസ് മാനേജിംഗ് ഡയറക്ടര്‍ വിനോയി ജോണ്‍, വിബുല്‍ വിനോയി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാതൃഭൂമി കൊച്ചി റീജണല്‍ മാനേജര്‍ വി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മജീഷ്യന്‍ പ്രൊഫ. തലശ്ശേരി ബി. ഫ്രാന്‍സിസ് പപ്പറ്റ് ഷോ മാജിക് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ എര്‍ന്യാകുളത്തില്‍ അധ്യക്ഷനായി. മാതൃഭൂമി കൊച്ചി സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍.എ. ശ്രീജിത്ത്, വിജയകുമാര്‍ കൂത്താട്ടുകുളം, മനോജ് കുമാര്‍ കെ. എന്നിവര്‍ സംസാരിച്ചു.
ഓണപ്പൂക്കളമത്സരത്തില്‍ പിറവം ജെ.എം.പി. ഹോസ്​പിറ്റല്‍ ടീം ഒന്നാം സ്ഥാനം നേടി. രാമമംഗലം എച്ച്.എസ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീം രണ്ടാം സ്ഥാനവും പിറവം പഴഞ്ഞാലിയത്ത് അമ്പിളി മോഹന്‍ മൂന്നാം സ്ഥാനവും നേടി.

More Citizen News - Ernakulam