തയ്യല്‍ത്തൊഴിലാളി യൂണിയന്‍ മാര്‍ച്ച് നടത്തി

Posted on: 11 Sep 2015



കൊച്ചി: തയ്യല്‍ത്തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണമെന്ന് എഐടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. അഷറഫ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് തയ്യല്‍ത്തൊഴിലാളി യൂണിയന്‍ (എഐടിയുസി) കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍ണയില്‍ അഡ്വ. ഇ.എം. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
എം.പി. രാധാകൃഷ്ണന്‍, ശാരദ മോഹനന്‍, പി.എ. ജിറാര്‍, എ.പി. ഷാജി, എ.ടി. ജോസ് എന്നിവര്‍ സംസാരിച്ചു.
കാനന്‍ഷെഡ് റോഡില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു.

More Citizen News - Ernakulam