ബൈക്കിലെത്തിയ മോഷ്ടാവ് മാല കവര്‍ന്നു
Posted on: 11 Sep 2015
കാക്കനാട്: മാലമോഷണം തുടര്‍ക്കഥയായ തൃക്കാക്കരയില്‍ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു. വഴി ചോദിക്കാനെന്ന വ്യാജേന എത്തിയാണ് മോഷ്ടാവ് വീട്ടമ്മയുടെ രണ്ട് പവന്റെ മാല പൊട്ടിച്ചത്. ഓടിക്കൂടിയ നാട്ടുകാരെ കണ്ട് മോഷ്ടാവ് സംഭവസ്ഥലത്തു നിന്ന് ബൈക്കില്‍ മുങ്ങി.
വാഴക്കാല ചാത്തന്വേലിപ്പാടം പുളിക്കല്‍ വീട്ടില്‍ റെമിയുടെ മാലയാണ് പിടിച്ചുപറിച്ചത്. ഇവര്‍ വാഴക്കാല ക്രാഷ് റോഡ് വഴി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.