ഫാക്ട് സത്യാഗ്രഹം ഇന്ന് സമാപിക്കും, സമ്മേളനം വൈകീട്ട് നാലിന്
Posted on: 11 Sep 2015
കളമശ്ശേരി: ഫാക്ട് രക്ഷാപാക്കേജിനായി സേവ് ഫാക്ട് നടത്തുന്ന 100 മണിക്കൂര്‍ സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും. ഫാക്ട് കവലയില്‍ സമാപന റാലിയും, പൊതുസമ്മേളനവും നടക്കും. രാത്രി 8 ന് സത്യാഗ്രഹം സമാപിക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പ്രൊഫ. കെ.വി തോമസ് എം.പി. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാര്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്, അന്‍വര്‍ സാദത്ത് എം.എല്‍.എ. പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി ജോണ്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി ഹരിദാസ്, ടി.യു.സി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ തങ്കപ്പന്, കെ.പി.സി.സി സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.പി.എം സാലി, ഐ.എന്‍.ടി.യു.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് നാരായണന് എന്നിവര്‍ പങ്കെടുക്കും.
വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു. കെ.കെ. മുഹമ്മദാലി, പി.എസ്. സെന്‍, എം.പി ജയാനന്ദന്, പി.പി. പുഷ്പരാജന്‍, സുജിത്ത്, ഹരിക്കുട്ടന്, ടി.എ അബ്ദുള്‍സമദ്, കെ.കെ ശിവദാസ്, രാജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ സത്യാഗ്രഹം അനുഷ്ഠിച്ചു. കെ. ചന്ദ്രന്‍പിള്ള, അഡ്വ.ടി.ബി മിനി, വിജി, ചാള്‍സ് ജോര്‍ജ്ജ്, പി.എം അയൂബ്, ഹെന്‍ട്രി ഓസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.