ക്വിസ് മത്സരം
Posted on: 11 Sep 2015
കാക്കനാട്: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഒക്ടോബര്‍ 10ന് രാവിലെ ഒമ്പതിന് ഭാരതീയ വിദ്യാഭവന് ഓഡിറ്റോറിയത്തില്‍ (ടി.ഡി. റോഡ് എറണാകുളം) ചോദ്യാത്തര മത്സരം സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രജ്ഞനും രാഷ്ടപതിയും എന്ന നിലയില്‍ അദ്ദേഹം നല്കിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പരിപാടി. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഓരോ സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം അടങ്ങിയ രണ്ട് സംഘത്തിന് പങ്കെടുക്കാം. താല്പര്യമുള്ളവര് സപ്തംബര്‍ 25ന് മുന്‍പ് 100 രൂപ ഫീസടച്ച് bhavansvaruna@yahoo.co.in എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446208403.