മീഡിയേഷന്‍ മേള നടത്തി

Posted on: 11 Sep 2015



ഉദയംപേരൂര്‍: സംസ്ഥാന മീഡിയേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍ സെന്റര്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്, തണല്‍ചാരിറ്റബിള്‍ സൊസൈറ്റി, ശ്രീനാരായണ ലോകോളേജ് എന്നിവ ചേര്‍ന്ന് മീഡിയേഷന്‍മേള നടത്തി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി ചെയര്‍മാനുമായ എസ്. ജഗദീശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാസലിം അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി കെ. സത്യന്‍, ശ്രീനാരായണ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഇ.എന്‍. മണിയപ്പന്‍, സെക്രട്ടറി ഡി. ജയചന്ദ്രന്‍, പൂത്തോട്ട ശ്രീനാരായണ ലോകോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിന്ധുസോമന്‍, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam