തുരുത്തിക്കര മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍ വി. സ്ലീബാ പെരുന്നാള്‍
Posted on: 11 Sep 2015
മുളന്തുരുത്തി: തുരുത്തിക്കര മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍ വി.സ്ലീബായുടെ പെരുന്നാള്‍ വെള്ളിയാഴ്ച തുടങ്ങും. രാവിലെ കുര്‍ബാനയെത്തുടര്‍ന്ന് പെരുന്നാളിന് കൊടികയറ്റും. തിങ്കളാഴ്ച രാവിലെ സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന, പ്രദക്ഷിണം, പുത്തരി നേര്‍ച്ച, ആശീര്‍വാദം തുടര്‍ന്ന് കൊടിയിറക്ക് എന്നിവ നടക്കും.