തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യൂണിഫോം നല്‍കി

Posted on: 11 Sep 2015



കുമ്പളങ്ങി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. മൂന്നാം വാര്‍ഡിലെ യൂണിഫോം വിതരണം ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
വാര്‍ഡംഗം നെല്‍സണ്‍ കോച്ചേരി, മെറ്റില്‍ഡ മൈക്കിള്‍, വൈസ് പ്രസിഡന്റ് ജോസി ഇടമുറി, സെക്രട്ടറി പി.പി. ഷീല തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam