ഗുരുനിന്ദ: തിരുവാങ്കുളത്ത് വന്‍ പ്രതിഷേധ പ്രകടനം

Posted on: 11 Sep 2015



തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ചു കൊണ്ട് നിശ്ചലദൃശ്യം അവതരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകര്‍ തിരുവാങ്കുളത്ത് വന്‍ പ്രകടനം നടത്തി. തിരുവാങ്കുളം, കടുംഗമംഗലം, ചോറ്റാനിക്കര, അമ്പാടിമല, കണയന്നൂര്‍ ശാഖാ യോഗങ്ങള്‍ ചേര്‍ന്ന് എരുവേലിയില്‍ നിന്ന് തിരുവാങ്കുളം വരെയാണ് പ്രകടനം നടത്തിയത്. സ്ത്രീകളടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധ യോഗം മഹാരാജാ ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എല്‍. സന്തോഷ്, സുധീര്‍കുമാര്‍ ചോറ്റാനിക്കര, കെ.എസ്. വത്സന്‍, സി.പി. മോഹനന്‍, ചന്ദ്രന്‍ തിരുവാങ്കുളം എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam