കേരഗ്രാമം പദ്ധതി

Posted on: 11 Sep 2015



മൂഴിക്കുളം: പാറക്കടവ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി മന്ത്രി കെ. ബാബു തെങ്ങുകയറ്റ യന്ത്രം നല്‍കി ഉദ്ഘാടനം ചെയ്തു. കുറുമശ്ശേരി അമ്പാട്ടുപറമ്പില്‍ അനിലിനാണ് യന്ത്രം നല്‍കിയത്. പ്രസിഡന്റ് പി.വി. ജോസ് അധ്യക്ഷനായി.
എസ്.ബി. ചന്ദ്രശേഖര വാര്യര്‍, ഡെയ്‌സി ടോമി, സി.എം. ജോയി, മേരി റപ്പേല്‍, സീന ഷിബു, എം.എ. ചന്ദ്രശേഖരന്‍, കൃഷി ഓഫീസര്‍ സൈറ ബാനു തുടങ്ങിയവര്‍ സംസാരിച്ചു. കേരഗ്രാമം പദ്ധതിക്ക് ഒന്നരക്കോടി രൂപയാണ് ചെലവിടുന്നത്. ഇതില്‍ 65.15 ലക്ഷം രൂപ വിവിധ കേരവികസന പദ്ധതികള്‍ക്ക് ചെലവിടും.

More Citizen News - Ernakulam