അധ്യാപകരെ ആദരിച്ചു
Posted on: 11 Sep 2015
കുറുമശ്ശേരി: പാറക്കടവ് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു. ഭാസ്കര മേനോന്, വിലാസിനിയമ്മ ടീച്ചര്‍, സരസ്വതിയമ്മ ടീച്ചര്‍, ജയ ടീച്ചര്‍ എന്നിവരുടെ വീടുകളിലെത്തി പൂച്ചെണ്ടും പുസ്തകങ്ങളും നല്കി. അധ്യാപകര്‍ കുട്ടികളെ അനുഗ്രഹിച്ചു.
അയിരൂര്‍: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് അധ്യാപകരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ കെ.എ. ജാസ്മിന്, ടോമി മഞ്ഞളി, അനിത ജോര്‍ജ്, ഫാ. ജോണ്സണ് വടക്കഞ്ചേരി എന്നിവര്‍ സംസാരിച്ചു.
കുന്നുകര: കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂളില്‍ 16 അങ്കണവാടി അധ്യാപകരെ ആദരിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇവര്‍ക്ക് പൂച്ചെണ്ട് നല്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ഷൈന്മോന്, ഫാ. വിന്‍സന്റ് പറമ്പിത്തറ, ഹെഡ്മിസ്ട്രസ് ലൂസി തോമസ് എന്നിവര്‍ സംസാരിച്ചു.