ലേബര്‍ സെന്റര്‍ നിര്‍മാേണാദ്ഘാടനം
Posted on: 11 Sep 2015
കാലടി: മഞ്ഞപ്ര ഐഎന്‍ടിയുസി ലേബര്‍ സെന്ററിന്റെ നിര്‍മാണോദ്ഘാടനം യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് നിര്‍വഹിച്ചു. ജോസണ്‍ വി. ആന്റണി അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി.ടി. പോള്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാംസണ് ചാക്കോ, സിജു ഈരാളി, ടി.ഡി. പൗലോസ്, ദേവസി മാടന്, കെ.വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.