അക്വിനാസ് കോളേജില്‍ ദേശീയ സെമിനാര്‍ തുടങ്ങി

Posted on: 11 Sep 2015



പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ ഫിസിക്‌സ് വിഭാഗം സംഘടിപ്പിച്ചിട്ടുള്ള ദേശീയ സെമിനാര്‍ പ്രൊഫ. ഡോ. സി. വിജയന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ ചിറമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സില്‍വിയ കെ. ജോണ്‍, ഫിസിക്‌സ് വിഭാഗം മേധാവി ജോസഫ് ജോണ്‍, സെമിനാര്‍ കണ്‍വീനര്‍ മഞ്ജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും.

More Citizen News - Ernakulam