ആത്മഹത്യാ പ്രതിരോധം ദിനം: ബോധവത്കരണം നടത്തി

Posted on: 11 Sep 2015



കൊച്ചി: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോട നുബന്ധിച്ച് എറണാകുളം കരയോഗത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ ചൈത്രം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ പരിപാടി നടത്തി. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി. മേനോന്‍ അധ്യക്ഷത വഹിച്ചു. ചൈത്രം ഡയറക്ടര്‍ കെ. ഭവാനി, കണ്‍വീനര്‍ ഡോ. പി. വിജയലക്ഷ്മി മേനോന്‍, കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), ശ്രീരാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചൈത്രം വളണ്ടിയര്‍മാര്‍ സ്‌കിറ്റും അവതരിപ്പിച്ചു.

More Citizen News - Ernakulam