എ.എല്‍. ജേക്കബ് അനുസ്മരണ സമ്മേളനം ഇന്ന്‌

Posted on: 11 Sep 2015



കൊച്ചി: മുന്‍ മന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും കല-സാംസ്‌കാരിക -കായിക രംഗങ്ങളിലെ മികച്ച സംഘാടകനുമായിരുന്ന എ.എല്‍. ജേക്കബിന്റെ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച നടക്കും. 4ന് കച്ചേരിപ്പടി ആശീര്‍ഭവനില്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം നിര്‍വഹിക്കും. പി.എ.സി. ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷനാകും. പ്രൊഫ. എം.കെ. സാനു അനുസ്മരണ പ്രഭാഷണവും എന്‍.എം. പിയേഴ്‌സണ്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.

More Citizen News - Ernakulam