മരട് ന്യൂക്ലിയസ് മാളിനു മുന്‍പില്‍ കക്കൂസ് മാലിന്യം തള്ളി

Posted on: 11 Sep 2015മരട് : ന്യൂക്ലിയസ് മാളിനു മുന്‍പില്‍ കക്കൂസ് മാലിന്യം തള്ളിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. മാളിന് മുന്നിലൂടെ നടന്നുപോയ സ്‌കൂള്‍കുട്ടിയുടെ ദേഹത്ത് കക്കൂസ് മാലിന്യം തെറിച്ചുവീണു. തൊട്ടടുത്തുള്ള കെട്ടിടത്തില്‍ കക്കൂസ് മാലിന്യം കരാര്‍ എടുത്ത് വൃത്തിയാക്കി കൊടുക്കുന്ന ആളുകള്‍ താമസിക്കുന്ന കെട്ടിടമാണുള്ളത്. ഈ കെട്ടിടത്തിന്റെ ഗേറ്റിനോട് ചേര്‍ന്നാണ് റോഡരികില്‍ മാലിന്യം തള്ളിയിരിക്കുന്നത്. അവരോട് വൈരാഗ്യമുള്ളവര്‍ ചെയ്തതായിരിക്കും ഇതെന്നാണ് പരിസരവാസികള്‍ പറയുന്നത്. മരട് മുനിസിപ്പാലിറ്റിയില്‍ അറിയിച്ചെങ്കിലും ഉച്ചയായപ്പോള്‍ ജീവനക്കാരെത്തി ബ്ലീച്ചിങ് പൊടിവിതറി പോയി. അടുത്തുള്ള കച്ചവടക്കാരും ഓട്ടോസ്റ്റാന്‍ഡിലുള്ളവരും ദുര്‍ഗന്ധം സഹിക്കേണ്ടിവന്നു.

More Citizen News - Ernakulam