അധികാരം കുടുംബത്തിന്റെ കൈകളിലാകുന്നത് അപകടം -അരുണ്‍ െജയ്റ്റ്ലി
Posted on: 11 Sep 2015
കൊച്ചി: കുടുംബങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പാര്‍ട്ടികളുടെ കൈകളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് ജനാധിപത്യത്തിന് അപകടരമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ െജയ്റ്റ്ലി അഭിപ്രായപ്പെട്ടു. അതിന്റെ ദുര്യോഗമാണ് ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തില്‍ നിന്ന് അധികാരം മറ്റൊരാളിലെത്തുന്നത് ഇന്ദിരാഗാന്ധിക്ക് സഹിക്കാനാകുമായിരുന്നില്ല. തിരഞ്ഞെടുപ്പ് കേസില്‍ തോറ്റപ്പോള്‍ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. ഇന്ത്യ മറ്റൊരാളും ഭരിക്കരുതെന്നാണ് അവരുടെ പിന്തുടര്ച്ചക്കാര് ആഗ്രഹിക്കുന്നത്. തങ്ങള്‍ക്ക് മാത്രമേ അതിനവകാശമുള്ളൂ എന്നാണ് അവര്‍ കരുതുന്നത്.
രാജ്യസഭയെ ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഏതുകാര്യത്തിനും തടസ്സവാദമുന്നയിക്കുകയാണ്. അടുത്ത ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നും അരുണ്‍ െജയ്റ്റ്ലി പറഞ്ഞു.