ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്്്‌

Posted on: 11 Sep 2015കൊച്ചി: എളമക്കര ഭവന്‍സ് ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ വെള്ളിയാഴ്ച നടക്കും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് എളമക്കരയും നേവി ചില്‍ഡ്രന്‍ സ്‌കൂളും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് എളമക്കരയും തേവര എസ്.എച്ച് പബ്ലിക് സ്‌കൂളും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് എളമക്കര നവ നിര്‍മ്മാണ്‍ പബ്ലിക് സ്‌കൂളിനെയും എസ്എച്ച് തേവര പബ്ലിക് സ്‌കൂള്‍, രാജഗിരി പബ്ലിക് സ്‌കൂളിനെയും പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് എളമക്കര, ഭവന്‍സ് ഗിരിനഗറിനെയും നേവി ചില്‍ഡ്രസ് സ്‌കൂള്‍, തേവര എസ്.എച്ച്്് പബ്ലിക് സ്‌കൂളിനെയും പരാജയപ്പെടുത്തി.

More Citizen News - Ernakulam