ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണ വിതരണം

Posted on: 11 Sep 2015കൊച്ചി: നഗരസഭ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. മട്ടാഞ്ചേരി നെഹ്‌റു മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ജെ വിനോദ് വിഷയാവതരണം നടത്തി. എസ്സി ജോസഫ്, രത്‌നമ്മ രാജു, ടി.കെ. അഷ്‌റഫ്, കെ.ജെ. സോഹന്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Ernakulam