കുസാറ്റില്‍ 'വേവ് ഒപ്ടിക്‌സ്' ശില്പശാല

Posted on: 11 Sep 2015കളമശ്ശേരി: അന്താരാഷ്ട്ര പ്രകാശവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലയിലെ ഫോട്ടോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫിസിക്‌സ് അധ്യാപകര്‍ക്ക് ഏകദിന ശില്പശാല നടത്തുന്നു. 19ന് നടക്കുന്ന ശില്പശാലയില്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള ഫിസിക്‌സ് അധ്യാപകര്‍ക്ക് പങ്കെടുക്കാം. 'വേവ് ഒപ്ടിക്‌സ്' എന്ന വിഷയത്തെ ആസ്​പദമാക്കിയാണ് ശില്പശാല. പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് - 9946883883

More Citizen News - Ernakulam