ഭവന്‍സ് വരുണ ജേതാക്കള്‍

Posted on: 11 Sep 2015



കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ക്വിസ് മത്സരത്തില്‍ തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയ ജേതാക്കളായി. അച്യുത് ജയഗോപാല്‍, രോഹിത് സതീഷ് നായര്‍ എന്നിവരാണ് സ്‌കൂളിനെ പ്രതിനിധീകരിച്ചത്. ബെംഗളൂരുവില്‍ നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തില്‍ ഇവര്‍ മധ്യമേഖലെയ പ്രതിനിധീകരിക്കും. കലൂര്‍ എ.ജെ.ഹാളില്‍ കളക്ടര്‍ എം.ജി.രാജമാണിക്യം മത്സരം ഉദ്ഘാടനം ചെയ്തു. ആര്‍.ബി.ഐ. ജനറല്‍ മാനേജര്‍ യു. ചിരഞ്ജീവി അധ്യക്ഷനായി.

More Citizen News - Ernakulam