ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനം

Posted on: 11 Sep 2015



മട്ടാഞ്ചേരി : ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷാ ഫോറം മട്ടാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ലഭിക്കും. സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ ഈ വര്‍ഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. അടുത്ത വര്‍ഷം ജനവരി ഒമ്പതിനാണ് പരീക്ഷ. താല്പര്യമുള്ളവര്‍ സ്‌കൂള്‍ അധികൃതരുടെ കത്തുമായി എത്തി ഫോറം വാങ്ങണം. 30 നകം അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കണം. വിവരങ്ങള്‍ക്ക് : 0484 2217944.

More Citizen News - Ernakulam