കെഎംകെ ജങ്ഷനില്‍ വെള്ളക്കെട്ട്., യാത്രക്കാര്‍ക്ക് ദുരിതം
Posted on: 11 Sep 2015
പറവൂര്‍: നഗരത്തില്‍ ഏറ്റവും വാഹനത്തിരക്കേറിയ കെഎംകെ ജങ്ഷനിലെ വെള്ളക്കെട്ട് ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും ദുരിതമാകുന്നു.
എന്‍എച്ച് 17-ഉും ചെറായി റോഡും സന്ധിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ മഴക്കാലം കഴിയുന്നതുവരെ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നു. വാഹനങ്ങളും കാല്‍നടക്കാരും പലകുറി അപകടത്തില്‍പ്പെടുന്നുണ്ട്.
തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും വെള്ളക്കെട്ട് മൂലം കഷ്ടപ്പാടുകളാണ്. ജങ്ഷനില്‍ സ്ഥിരമായി ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. ഈ ഭാഗത്ത് കാന പണിയേണ്ടത് ദേശീയപാത അധികൃതരാണ്.