റസിഡന്റ്സ് അസോ. ഓണാഘോഷം 13ന്
Posted on: 11 Sep 2015
പറവൂര്‍: നന്ത്യാട്ടുകുന്നം അത്താണി മഹാത്മാ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം സപ്തംബര്‍ 13ന് സെന്റ് ആന്റണീസ് കപ്പേളയ്ക്ക് സമീപം നടക്കും. രാവിലെ എട്ടിന് പൂക്കള മത്സരം. തുടര്‍ന്ന് കലാകായിക മത്സരങ്ങള്‍. 11.30ന് സാംസ്കാരിക സമ്മേളനം സിഐ. എസ്. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അസോസിയഷന് പ്രസിഡന്റ് വി.വി. മധുസൂദനന് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉണ്ടാകും.