നഴ്‌സുമാര്‍ക്കായി സംസ്ഥാനതല വര്‍ക്ക് ഷോപ്പ് തുടങ്ങി

Posted on: 11 Sep 2015പറവൂര്‍: ആരോഗ്യ പരിപാലനരംഗത്തെ പരിവര്‍ത്തനങ്ങളെക്കുറിച്ചും മികവുറ്റ നഴ്‌സിങ് പരിചരണ ശൈലിയെക്കുറിച്ചും ഡോണ്‍ബോസ്‌കോ നഴ്‌സിങ് സ്‌കൂളില്‍ രണ്ടു ദിവസത്തെ സംസ്ഥാനതല വര്‍ക്ക് ഷോപ്പ് തുടങ്ങി.
ഡോണ്‍ബോസ്‌കോ ആശുപത്രി ഡയറക്ടര്‍ ഫാ. സാജു കണിച്ചുകുന്നത്ത് ഉദ്ഘാടനം ചെയ്തു. ഡോ. പൗലോസ് മത്തായി, സിസ്റ്റര്‍ പ്രിയ ജോണ്‍, സിസ്റ്റര്‍ സ്‌നേഹ ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ധര്‍മരാജ്, ഡോ. കെ.എ. ഹംസ, ജാസ്മിന്‍ അനു, മിത്രദാസ്, രാഹുല്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുത്തു.

More Citizen News - Ernakulam