ചെട്ടിക്കാട്-കുഞ്ഞിത്തൈ കടത്ത് മുടങ്ങി
Posted on: 11 Sep 2015
പറവൂര്‍: ചെട്ടിക്കാട്-കുഞ്ഞിത്തൈ കടത്ത് സര്‍വീസ് വ്യാഴാഴ്ച മുടങ്ങി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അപകടകരമായ ചെറുവഞ്ചിയില്‍ കടത്തിറങ്ങി.
ലൈസന്‍സ് ഇല്ലാതെയാണ് ഇവിടെ വള്ളത്തില്‍ കടത്ത് സര്‍വീസ് നടത്തിയിരുന്നത്. ഫിറ്റ്നസ് ഇല്ലാത്ത വള്ളമാണ് കടത്തിറക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇതിന് എതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കടത്തുകാരന് കടത്ത് സര്‍വീസ് നിര്‍ത്തി വയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി കടത്ത് മുടങ്ങിയതോടെ സ്കൂളുകളില്‍ പരീക്ഷ എഴുതേണ്ട യുപി, എല്‍പി ക്ലാസ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായി. ഇവരെ ചെറുവഞ്ചിയിലാണ് മറുകര ഇറക്കുന്നത്. ചെറുവഞ്ചിയിലുള്ള യാത്ര ഏറെ അപകടം പിടിച്ചതാണ്.
വെള്ളിയാഴ്ച മുതല്‍ ലൈസന്‍സുള്ള വള്ളത്തില്‍ കടത്ത് സര്‍വീസ് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി സര്‍വന്‍ അറിയിച്ചു.
ചിത്രം- ചെട്ടിക്കാട്-കുഞ്ഞിത്തൈ കടത്തു സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ചെറുവഞ്ചിയില്‍ കടത്തിറക്കുന്നു.