പെന്‍ഷന്‍കാര്‍ രേഖകള്‍ ഹാജരാക്കണം
Posted on: 11 Sep 2015
പറവൂര്‍: പോസ്റ്റല്‍ വകുപ്പ്, ബിഎസ്എന്‍എല്‍, ടെലികോം ഫാമിലി പെന്‍ഷന്‍കാര്‍ എന്നിവര്‍ പിപിഒ നമ്പര്‍ എഴുതി ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി പറവൂര്‍ പോസ്റ്റ് ഓഫീസില്‍ എല്‍പ്പിക്കണമെന്ന് പോസ്റ്റ് മാസ്റ്റര്‍ അറിയിച്ചു.
പോസ്റ്റ് ഓഫീസ് കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് മാറുന്നതുകൊണ്ട് അക്കൗണ്ടുള്ള ഇടപാടുകാര്‍ പോസ്റ്റ് ഓഫീസിലെത്തി പാസ് ബുക്കിലെ ബാലന്‍സ് ഒത്തു നോക്കേണ്ടതാണ്.